Pudukad News
Pudukad News

യുവാവിനെ ആക്രമിച്ച് മൊബൈല്‍ ഫോണും പണവും കവര്‍ന്നയാള്‍ അറസ്റ്റില്‍


അസഭ്യം പറഞ്ഞ് ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച്‌ 13, 000 രൂപയുടെ മൊബൈല്‍ ഫോണും 5000 രൂപയും കൊണ്ടുപോയ കേസില്‍ പ്രതി അറസ്റ്റില്‍.പ്രാഞ്ചി എന്നറിയപ്പെടുന്ന കാരുമാത്ര കടലായി സ്വദേശി വെള്ളാങ്കല്ലൂര്‍ക്കാരന്‍ വീട്ടില്‍ വിഷ്ണു (26) വിനെയാണ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞദിവസം രാത്രി 10.30ന് നെടുങ്ങാണത്തുകുന്ന് കിണറിനുസമീപമാണ് സംഭവം. പ്രതിയെക്കണ്ട് സ്‌കൂട്ടര്‍ നിര്‍ത്തിയ എറിയാട് സ്വദേശി കാര്യേടത്ത് വീട്ടില്‍ മുജീബ് (43)നെയാണ് അസഭ്യം പറയുകയും, അസഭ്യംപറഞ്ഞത് ചോദ്യംചെയ്തതിലുള്ള വൈരാഗ്യത്താല്‍ ആക്രമിച്ച്‌ പരിക്കേല്‍പ്പിക്കുകയുമായിരുന്നു. മുജീബിന്‍റെ പോക്കറ്റില്‍നിന്ന് തെറിച്ചുവീണ 5,000 രൂപയും 13,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും എടുത്തുകൊണ്ടുപോകുകയായിരുന്നു. ഇരിങ്ങാലക്കുട, മാള, പോലീസ് സ്റ്റേഷന്‍ പരിധികളിലായി ആറ് ക്രിമിനല്‍ക്കേസിലെ പ്രതിയാണ് വിഷ്ണു. ഇരിങ്ങാലക്കുട സിഐ കെ.ജെ. ജിനേഷ്, എസ്‌ഐമാരായ എ.കെ. സോജന്‍, പി,ആര്‍, ദിനേഷ് കുമാര്‍, ജിഎസ്‌ഐ മുഹമ്മദ് റാഷി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price