ഉച്ചയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില കുറഞ്ഞു. പവന് 1,200 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 88,600 രൂപയായി.രാവിലെ 89,800 രൂപയായിരുന്നു. ഗ്രാമിന് 150 രൂപ കുറഞ്ഞ് 11,075 രൂപയായി. രാവിലെ 75 രൂപ കുറഞ്ഞ് 11,225 രൂപയായിരുന്നു. ഇതോടെ ഇന്ന് മൊത്തം പവന് 1,800 രൂപ കുറഞ്ഞു.ഒരിടവേളക്ക് ശേഷമാണ് സ്വര്‍ണ വില പവന് 90,000 രൂപയില്‍ താഴെ വരുന്നത്. ഒക്ടോബര്‍ എട്ടിനാണ് സ്വര്‍ണം 90,000 കടന്നത്. ഒക്ടോബര്‍ 21ലെ 97,360 ആണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില. എന്നാല്‍, അന്ന് വൈകിട്ട് മുതല്‍ വില കുറയുന്ന പ്രവണതയായിരുന്നു. പിന്നീടുള്ള അധിക ദിവസങ്ങളിലും വില കുറയുകയായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ