യുവതിയെ ആക്രമിച്ച് മാനഹാനിവരുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. കോഴിക്കോട് കൊയിലാണ്ടി സ്വദേശി കവരംകുനി വീട്ടില്‍ ജെസിന്‍ ജമാലിനെ (24) യാണ് ആളൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.ഈ മാസം മൂന്നിന് യുവതിയെ ഫോണില്‍ വിളിച്ചുവരുത്തി ബസ് സ്റ്റോപ്പില്‍ വച്ച് ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും മാനഹാനിവരുത്തുകയും ചെയ്യുകയായിരുന്നു.ജെസിന്‍ ജമാല്‍ കൊയിലാണ്ടി, കോഴിക്കോട്, കസബ, എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനുകളിലായി ആറ് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. ആളൂര്‍ സിഐ ബി. ഷാജിമോന്‍, സബ് ഇന്‍സ്‌പെക്ടര്‍ കെ.പി. ജോര്‍ജ്, എഎസ്‌ഐ മിനിമോള്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.എസ്. സനില, സുജിത്ത്, പി.എ. അരുണ്‍, സിനീഷ്, രജീഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ