Pudukad News
Pudukad News

ചെടിച്ചട്ടി കൈക്കൂലിയില്‍ നടപടി; കെ.എന്‍. കുട്ടമണിയെ കളിമണ്‍പാത്ര നിര്‍മ്മാണ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കി


ചെടിച്ചട്ടി ഓര്‍ഡര്‍ നല്‍കാന്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ കേരള സംസ്ഥാന കളിമണ്‍ പാത്രനിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും കെഎന്‍ കുട്ടമണിയെ നീക്കി. ചിറ്റിശ്ശേരിയിലെ പാത്രം നിര്‍മ്മാണം നടത്തുന്ന യൂണിറ്റിന്റെ ഉടമയോട് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് നടപടി. ചെടിച്ചട്ടി ടെന്‍ഡറിലെ അഴിമതി ചൂണ്ടിക്കാട്ടിയാണ് നടപടി എടുത്തിരിക്കുന്നത്.
ചെടിച്ചട്ടി ഓര്‍ഡര്‍ നല്‍കാന്‍ പതിനായിരം കൈക്കൂലി വാങ്ങിയ സംഭവത്തിലായിരുന്നു കുട്ടമണി തൃശ്ശൂര്‍ വിജിലന്‍സിന്റെ ട്രാപ്പിലാണ് ചെയര്‍മാന്‍ കുടുങ്ങിയത്. ചട്ടിയൊന്നിന് 3 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. വളാഞ്ചേരി മുന്‍സിപ്പാലിറ്റിയിലെ കൃഷി ഭവനിലേക്ക് കൊണ്ടുപോയ ചെടിച്ചട്ടിക്കാണ് കൈക്കൂലി വാങ്ങിയത്
സ്വകാര്യ കളിമണ്‍ പാത്ര നിര്‍മാണ യൂണിറ്റില്‍ നിന്നും ചെടിച്ചട്ടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിതരണത്തിനാണ് കൊണ്ടുപോയത്. വളാഞ്ചേരി നഗരസഭയ്ക്ക് കീഴിലുള്ള കൃഷിഭവനാണ് ചെടിച്ചട്ടികള്‍ വിതരണം ചെയ്യുന്നത്. 3624 ചെടിച്ചട്ടികള്‍ ഇറക്കിവെച്ചു. ഈ യൂണിറ്റിന് പണം അനുവദിക്കുന്നത് കേരള സംസ്ഥാന കളിമണ്‍ പാത്രനിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ ആണ്. ഇതിന് മുന്നോടിയായി കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ കുട്ടമണി ചെടിച്ചട്ടികള്‍ക്ക് പണം ആവശ്യപ്പെടുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price