ഭാര്യയെയും അവരുടെ മാതാപിതാക്കളെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പൂലാനി സ്വദേശി ഞാറക്കൽ വീട്ടിൽ സുജിത്തിനെയാണ് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.പൂലാനി സ്വദേശി മണ്ണഞ്ചേരി വീട്ടിൽ സുരേഷ്, ഭാര്യ ബിന്ദു, മകൾ പ്രിയ എന്നിവർക്കാണ് പരിക്കേറ്റത്.വധശ്രമം, അടിപിടി, മയക്കുമരുന്ന് തുടങ്ങിയ കേസുകളിൽ പ്രതിയാണ് സുജിത്ത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ