വിദ്യാർത്ഥികളെ ലക്ഷ്യമാക്കി വിൽപ്പനക്കെത്തിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.മറ്റത്തൂർ ഇത്തുപ്പാടം സ്വദേശി ചേലൂക്കാരൻ വീട്ടിൽ ബിനീഷിനെയാണ് വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്.ഇയാളിൽ നിന്ന് 5 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു.കഴിഞ്ഞ ദിവസം ചുങ്കാൽ ഇത്തുപ്പാടത്തുനിന്നാണ് ഇയാളെ പിടികൂടിയത്.പ്രതിക്കെതിരെ ബാലനീതി നിയമത്തിലെ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.വെള്ളിക്കുളങ്ങര, കൊടകര സ്റ്റേഷനുകളിൽ കഞ്ചാവ് കേസുകളിൽ പ്രതിയാണ് ബിനീഷ്. വെള്ളിക്കുളങ്ങര എസ്എച്ച്ഒ എസ്.കൃഷ്ണൻ്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ