1.58 കോടി ചെലവിൽ അളഗപ്പനഗർ പഞ്ചായത്തിൽ നിർമിച്ച കുടുംബാരോഗ്യ കേന്ദ്രം മന്ത്രി വീണ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ അധ്യക്ഷത വഹിച്ച കെ.കെ രാമചന്ദ്രൻ എം.എൽ.എ ശിലാഫലക അനാച്ഛാദനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രൻ,പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി
എന്നിവർ സംസാരിച്ചു. നാഷണൽ ഹെൽത്ത് മിഷൻ ഫണ്ടിൽ നിന്ന് 1.43 കോടിയും ആർദ്രം മിഷനിൽ നിന്നുള്ള 15.5 ലക്ഷവും വിനിയോഗിച്ചാണ് കെട്ടിടം നിർമിച്ചത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ