കേരളത്തിലെ സ്വർണ്ണവിലയില്‍ ഇന്ന് ഏറ്റക്കുറച്ചിലുകള്‍ രേഖപ്പെടുത്തിയിട്ടില്ല. റെക്കോർഡ് ഉയരത്തില്‍ നിന്നിറങ്ങാതെ തുടരുകയാണ് സ്വർണ്ണം.പവന് 91,720 രൂപ എന്ന നിലയിലും, ഗ്രാമിന് 11,465 രൂപ എന്ന നിലയിലാണ് ഇന്നും വിപണിയില്‍ വ്യാപാരം നടക്കുന്നത്.രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.നിലവില്‍ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടണ്‍ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയില്‍ പ്രതിഫലിക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ