കാപ്പ ഉത്തരവ് ലംഘിച്ച പ്രതിയെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.
അഴീക്കോട് മേനോൻ ബസാർ സ്വദേശി മുടവൻകാട്ടിൽ വീട്ടിൽ അൻഷാദ് (31) നെയാണ് അറസ്റ്റ് ചെയ്തത്.
അന്‍ഷാദ് കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനിൽ ഒരു വധ ശ്രമകേസും, രണ്ട് അടിപിടികേസും ഒരു മോഷണ കേസും ഒരു മയക്കുമരുന്നു കേസും അടക്കം അഞ്ച് ക്രിമിനൽ കേസിലെ പ്രതിയാണ്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർമാരായ സാലിം, കശ്യപ്പൻ സിവിൽ പോലീസ് ഓഫീസർ ജിജോ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ