Pudukad News
Pudukad News

ഓൺലൈൻ ട്രേഡിങ്ങിലൂടെ ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റിൽ


ഓൺലൈൻ ട്രേഡിങ്ങിലൂടെ ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ മുംബൈ വിമാനത്താവളത്തിൽ നിന്ന് തൃശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മാളികടവ് നിബ്രാസ് മഹൽ വീട്ടിൽ അജ്‌സലിനെയാണ് അറസ്റ്റ് ചെയ്തത്. സൈബർ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം സംസ്ഥാനത്ത് യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ വഴി ട്രാൻസ്ഫർ ചെയ്ത് ക്ലിപ്റ്റോ കറൻസി ആക്കി മാറ്റി ചൈന കംമ്പോഡിയ യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്ക് കൈമാറ്റം ചെയ്യുന്ന പ്രധാന പ്രതിയാണ് അജ്സൽ എന്ന് പോലീസ് പറഞ്ഞു. തായ്‌ലാൻഡിലേക്ക് കടക്കാൻ വിമാനത്താവളത്തിൽ എത്തിയ സമയത്താണ് ഇയാൾ പിടിയിലായത്. ചാലക്കുടി പരിയാരം സ്വദേശി മാളക്കാരൻ വീട്ടിൽ ബിനു പോളിന്റെ പരാതിയിലാണ് ഇരിഞ്ഞാലക്കുട പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price