വെള്ളിക്കുളങ്ങരയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.വെള്ളിക്കുളങ്ങര മോതിരക്കണ്ണി സ്വദേശി പുതുശ്ശേരി വീട്ടിൽ ഡെയ്സൺ ഡേവീസിനെയാണ് അറസ്റ്റ് ചെയ്തത്.ചാലക്കുടി പോട്ട സ്വദേശി കമട്ടത്തി വീട്ടിൽ അക്ഷയ് സുന്ദറിനെ കുറ്റിച്ചിറയിൽ വെച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.ഡെയ്സൺ ഡേവീസ് കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വധശ്രമക്കേസിലും ചാലക്കുടി പോലീസ് സ്റ്റേഷനിലെ ഒരു അടിപിടിക്കേസിലും പ്രതിയാണ്...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ