കേരളത്തില്‍ ഇന്ന് സ്വര്‍ണവില പുതിയ റെക്കോര്‍ഡ് നിരക്കില്‍. 400 രൂപയാണ് ഇന്ന് വര്‍ധിച്ചത്. വെള്ളിയാഴ്ച രാവിലെ കുറയുകയും ഉച്ചയ്ക്ക് ശേഷം ഉയരുകയും ചെയ്തിരുന്നു.അതിന് പിന്നാലെയാണ് ഇന്നത്തെ വര്‍ധനവ്. ഇന്ന് സ്വര്‍ണത്തേക്കാള്‍ തിളങ്ങുന്നത് വെള്ളിയാണ്. വെള്ളിയുടെ വില കുത്തനെ വര്‍ധിച്ചു. ഇനിയും വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 91120 രൂപയാണ് വില. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 11390 രൂപയായി. ഇന്നുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന പവന്‍ നിരക്കാണിത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്നത്തെ വില 9365 രൂപയാണ്. വെള്ളിയുടെ ഗ്രാം വില 8 രൂപ വര്‍ധിച്ച് 175 രൂപയായി. കേരളത്തില്‍ ഇന്നുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന വിലയും ഒരു ദിവസത്തെ വന്‍ വര്‍ധനവുമാണിത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ