സ്വർണ്ണവിലയിൽ ഇന്ന് നേരിയ മുന്നേറ്റമാണ് ഉണ്ടായതെങ്കിലും പവന് 91000 കടന്നുവെന്നതാണ് പ്രത്യേകത. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കയറിയത്. അതായത്, 22 കാരറ്റ് സ്വര്‍ണം ഒരു പവന് 91040 രൂപയും ഗ്രാമിന് 11380 രൂപയുമായി. കേരളത്തില്‍ സ്വര്‍ണം എന്നാല്‍ ആഭരണവും 22 കാരറ്റുമാണ്. മറ്റു കാരറ്റുകള്‍ അത്ര സജീവമായിരുന്നില്ല. എന്നാല്‍ വില ഉയരാന്‍ തുടങ്ങിയതോടെ പലരും ചെറിയ കാരറ്റുകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. 18 കാരറ്റ് ഗ്രാമിന് 9360 രൂപയാണ് ഇന്നത്തെ വില. 14 കാരറ്റ് ഗ്രാമിന് 7285 രൂപയും 9 കാരറ്റ് ഗ്രാമിന് 4715 രൂപയുമാണ് ഇന്നത്തെ വില. വെള്ളിയുടെ ഗ്രാം വില 164 രൂപയായി ഉയര്‍ന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ