സംസ്ഥാനത്ത് സ്വർണത്തിന് ഇന്ന് രണ്ടുതവണ വില കൂടി. ഉച്ചക്ക് ശേഷം ഗ്രാമിന് 75 രൂപ വർധിച്ച് 11,220 രൂപയും, പവന് 600 രൂപ കൂടി 89,760 രൂപയുമായി.രവിലെ ഗ്രാമിന് 70 രൂപ വർധിച്ച് 11,145 രൂപയും പവന് 560 രൂപ കൂടി 89,160 രൂപയുമായിരുന്നു വില.കഴിഞ്ഞ ദിവസങ്ങളില്‍ തുടർച്ചയായി നാലുതവണ കുറഞ്ഞ ശേഷമാണ് ഇന്ന് കുതിപ്പ് രേഖപ്പെടുത്തിയത്. ആഗോളവിപണിയില്‍ സ്വർണവില വർധിച്ചതോടെയാണ് സംസ്ഥാനത്ത് വില കൂടിയത്. ഇന്നലെ 3890 ഡോളറായിരുന്ന ട്രോയ് ഔണ്‍സിന് ഇന്ന് രാവിലെ 3,964 ഡോളറും ഉച്ചക്ക് 4,018 ഡോളറുമായി. നിലവില്‍ വർധനവിന്റെ ട്രെന്റാണ് കാണിക്കുന്നത്.ഇന്നലെ രാവിലെയും ഉച്ചക്കുമായി 1,800 രൂപയാണ് പവന് കുറഞ്ഞത്. ഉച്ചക്ക് ശേഷം 88,600 രൂപയായിരുന്നു പവൻവില. ഗ്രാമിന് 225 രൂപ കുറഞ്ഞ് 11075 രൂപയായി. തിങ്കളാഴ്ചയും രണ്ടുതവണ വില ഇടിഞ്ഞിരുന്നു. പവന് 1,720 രൂപ കുറഞ്ഞ് പവന് 90,400 രൂപയായിരുന്നു തിങ്കളാഴ്ചത്തെ വില.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ