അളഗപ്പനഗർ പഞ്ചായത്തിലെ കുറുപ്പംകുളം നവീകരിക്കുന്നു. പ്രദേശത്ത് കുടിവെള്ള ക്ഷാമ പരിഹാരത്തിനും കാർഷിക ജലസേചനത്തിനും ഏറെ പ്രയോജനപ്പെടുന്ന പദ്ധതി ജില്ല പഞ്ചായത്താണ് നടപ്പാക്കുന്നത്.
നിർമാണ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടെസി വിൽസൻ, സോജൻ ജോസഫ്, പ്രവീൺ ആമ്പല്ലൂർ, ഡേവിസ് ഐനിക്കൽ
പഞ്ചായത്തംഗം സജന ഷിബു, ചിറ്റൂർ കാർത്തികേയൻ തുടങ്ങിയവർ സംസാരിച്ചു.
ജില്ല പഞ്ചായത്ത് വാർഷിക പദ്ധതിയിൽ നിന്ന് 50 ലക്ഷമാണ് പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നത്....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ