Pudukad News
Pudukad News

ആറ് ദിവസത്തിനിടെ ജുമാ മസ്ജിദിലെ 5 നേര്‍ച്ചപ്പെട്ടികളില്‍ നിന്നും കവര്‍ന്നത് 50,000 രൂപ, വിവിധ ജില്ലകളിലായി ഒൻപത് ക്രമിനല്‍ കേസുകളിലെ പ്രതി; കയ്യോടെ പിടികൂടി പോലീസ്


ആറ് ദിവസത്തിനിടെ കൊടുങ്ങല്ലൂരിലെ പള്ളിയുടെ നേർച്ചപ്പെട്ടികളില്‍ നിന്നും അരലക്ഷത്തോളം രൂപ കവർന്ന പ്രതി പിടിയില്‍.സംഭവത്തില്‍ കുപ്രസിദ്ധ അന്തര്‍ജില്ലാ മോഷ്ടാവ് ബാലുശ്ശേരി സ്വദേശിയായ പൂനൂര്‍ മുജീബ് ആണ്‍ അറസ്റ്റിലായത്. കൊടുങ്ങല്ലൂര്‍ ചളിങ്ങാട് ഹിദായത്തുല്‍ ഇസ്ലാം ജുമാ മസ്ജിദിലെ അഞ്ച് നേർച്ചപ്പെട്ടികളില്‍ നിന്നുമായി 50,000 രൂപയോളം കവർന്നതുമായി ബന്ധപ്പെട്ട കേസിലാണ് ഇയാളെ പിടികൂടിയത്. സെപ്റ്റംബര്‍ 24നും 30നും ഇടയില്‍ ചളിങ്ങാട് ഹിദായത്തുല്‍ ഇസ്ലാം ജുമാ മസ്ജിദിലെ അഞ്ച് നേര്‍ച്ചപ്പെട്ടികളില്‍ നിന്ന് ഇയാള്‍ പണം മോഷ്ടിച്ചത്. കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളാണ് മുജീബ് എന്ന് പോലീസ് പറഞ്ഞു. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.മോഷണം നടന്ന ഇസ്ലാം ജുമാ മസ്ജിദിന്റെ സമീപം മുജീബ് വീണ്ടും എത്തിയിട്ടുണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ അന്വേഷണ സംഘം സ്ഥലത്തെത്തി. തുടന്ന് നാട്ടുകാരുടെ കൂടി സഹായത്തോടെ ഇയാളെ പിടികൂടുകയായിരുന്നു. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണ കുമാറിന്റെ നേതൃത്വത്തില്‍ കൈപ്പമംഗലം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. ബിജു, സബ്ബ് ഇന്‍സ്‌പെക്ടര്‍ ടി. അഭിലാഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനില്‍ കുമാര്‍, ദിനേശ് തുടങ്ങിയവർ ഉള്‍പ്പെട്ട സംഘമാണ് കേസില്‍ അന്വേഷണം നടത്തിയതും പ്രതിയെ പിടികൂടിയതും. അറസ്റ്റിലായ മുജീബ് കോഴിക്കോട് കസബ , കുന്നമംഗലം, പാലക്കാട് ടൗണ്‍, മാവൂര്‍, തിരൂരങ്ങാടി, കുന്നംകുളം, ഗുരുവായൂര്‍, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനുകളിലായി ആറ് മോഷണ കേസുകളിലും ഒരു കവര്‍ച്ച കേസിലും ഒരു മയക്കുമരുന്ന് ഉപയോഗിച്ച കേസിലും അടക്കം 9 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price