ആഭരണപ്രേമികള്‍ക്കും സാധാരണക്കാർക്കും ആശ്വാസകരമായി സ്വർണനിരക്ക്. ദിവസങ്ങള്‍ക്ക് ശേഷം സ്വർണവില 86,000 ത്തിൽ താഴ്ന്നു.ഇന്ന് 480 രൂപയാണ് കുറഞ്ഞത്.കഴിഞ്ഞ ദിവസം 87040 രൂപ നിരക്കിലായിരുന്നു വ്യാപാരം നടന്നത്. എന്നാലിന്ന് ഒരു പവൻ സ്വർണത്തിന് കൊടുക്കേണ്ട തുക 86,560 രൂപയാണ്. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. അതേസമയം, ഒരു ഗ്രാം സ്വർണം വാങ്ങുമ്പോൾ 10,820 രൂപ നല്‍കണം.പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാർക്കിംഗ് ഫീസ് എന്നിവ കൂടി കണക്കിലെടുക്കുമ്ബോള്‍ ഒരു പവൻ ആഭരണം വാങ്ങാൻ കുറഞ്ഞത് 93,000 രൂപയില്‍ കൂടുതല്‍ നല്‍കണം. അതേസമയം, സ്വർണവിലയില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും വർദ്ധനയ്ക്ക് ആനുപാതികമായ ഇടിവ് ഉണ്ടാകുന്നില്ലെന്നാണ് വിദഗ്ദർ വ്യക്തമാക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ