കേരള പി.എസ്.സി 2025ലെ കമ്പനി ബോർഡ് അസിസ്റ്റന്റ് വിജ്ഞാപനം പുറത്തിറക്കി. കാറ്റഗറി നമ്പർ 382-383/2025 നോട്ടീസിലാണ് വിജ്ഞാപനം സംബന്ധിച്ച വിശദ വിവരങ്ങളുള്ളത്.
കേരള സർക്കാരിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ ക്ലർക്ക്, കാഷ്യർ, അസിസ്റ്റന്റ് തുടങ്ങിയ പോസ്റ്റുകളിലാണ് നിയമനം. വിശദ വിവരങ്ങള്‍ ചുവടെ നല്കുന്നു. യോഗ്യരായവർ പിഎസ്.സിയുടെ ഒഫീഷ്യല്‍ വെബ്സൈറ്റ് സന്ദർശിച്ച് ഓണ്‍ലൈൻ അപേക്ഷ നല്‍കണം.
അവസാന തീയതി: നവംബർ 19
തസ്തികയും ഒഴിവുകളും
കേരള സർക്കാർ സ്ഥാപനങ്ങളില്‍ കമ്പനി ബോർഡ് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ്. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്.
കാറ്റഗറി നമ്പർ: 382/2025 കീഴിലുള്ള സ്ഥാപനങ്ങള്‍
കേരള സ്റ്റേറ്റ് ഫിനാൻഷ്യല്‍ എന്റർപ്രൈസസ് ലിമിറ്റഡ് / കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് / കേരള മിനറല്‍സ് ആൻഡ് മെറ്റല്‍സ് ലിമിറ്റഡ് / കെല്‍ട്രോണ്‍ ലിമിറ്റഡ് / കേരള സ്റ്റേറ്റ് കാഷ്യൂ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ / മലബാർ സിമന്റ്സ് ലിമിറ്റഡ് / കേരള സ്റ്റേറ്റ് ഹാൻഡ് ലൂം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് / കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡ് / ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ് / കേരള ലാൻഡ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് / കേരളത്തിലെ വികസന അതോറിറ്റികള്‍ / കെല്‍ട്രോണ്‍ കംപോണന്റ് കോംപ്ലക്സ്, കണ്ണൂർ/ കേരള വാട്ടർ അതോറിറ്റി / കേരള പൊല്യൂഷൻ കണ്ട്രോള് ബോർഡ് / കേരള ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് / കേരള സ്റ്റേറ്റ് സിവില്‍ സപൈസ് കോർപ്പറേഷൻ മുതലായവ.
കാറ്റഗറി നമ്പർ 383/2025 കീഴിലുള്ള സ്ഥാപനങ്ങള്‍
കെ.എസ്.ആർ.ടി.സി / കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ്/സ്റ്റേറ്റ് ഫാമിങ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ് /കേരള സ്റ്റേറ്റ് ഡെവലപ്മെന്റ് കോർപറേഷൻ ഫോർ എസ്.സി ആൻഡ് എസ്.ടി ലിമിറ്റഡ്/ കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് /സിഡ്കോ / ഫാർമസ്യൂട്ടിക്കല്‍ കോർപറേഷൻ (ഐ.എം) കേരള ലിമിറ്റഡ് (ഔഷധി)/ ഹാൻഡി ക്രാഫ്ട്സ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ്/കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്/ യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇൻഡസ്ട്രീസ് ലിമിറ്റഡ് / കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യുട്ടിക്കല്‍സ് ലിമിറ്റഡ്/ കേരള ഇലക്ട്രിക്കല്‍ ആൻഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്ബനി ലിമിറ്റഡ് / കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ലിമിറ്റഡ് / കേരള ഹെഡ്ലോഡ് വർക്കേഴ്സ് വെല്‍ഫെയർ ബോർഡ് /കേരള ലേബർ വെല്‍ഫെയർ ഫണ്ട് ബോർഡ് / കേരള മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെല്‍ഫെയർ ഫണ്ട് ബോർഡ്/കേരള ടോഡി വർക്കേഴ്സ് വെല്‍ഫെയർ ഫണ്ട് ബോർഡ്/ കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷൻ ലിമിറ്റഡ് /മറ്റു വെല്‍ഫെയർ ഫണ്ട് ബോർഡുകള്‍ മുതലായവ.
തസ്തികകള്‍
ജൂനിയർ അസ്സിസ്റ്റന്റ്/ കാഷ്യർ/ അസ്സിസ്റ്റന്റ് ഗ്രേഡ് II/ ക്ലാർക്ക് ഗ്രേഡ് I/ ടൈം കീപ്പർ ഗ്രേഡ് II/ സീനിയർ അസിസ്റ്റന്റ് /അസിസ്റ്റന്റ്/ ജൂനിയർ ക്ലാർക്ക്/ എല്‍ഡി ക്ലർക്ക്
പ്രായപരിധി
18നും 36നും ഇടയില്‍ ജനിച്ചവരായിരിക്കണം.
ഉദ്യോഗാർത്ഥികള്‍ 02.01.1989-നും 01.01.2007- നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉള്‍പ്പെടെ). പട്ടികജാതി/പട്ടികവർഗ്ഗ, മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്ക് അനുവദനീയമായ വയസ്സിളവ് ഉണ്ടായിരിക്കും .
യോഗ്യത
ഒരു അംഗീകൃത സർവകലാശാലയില്‍ നിന്നും ലഭിച്ച ബി.എ /ബി.എസ്.സി / ബി.കോം ബിരുദം അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത നേടിയിരിക്കണം
ശമ്പളം
ഗവണ്മെന്റ് അംഗീകൃത നിരക്കില്‍ ശമ്പളം അനുവദിക്കും.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ