Pudukad News
Pudukad News

കുന്നംകുളത്ത് മദ്യലഹരിയില്‍ അതിഥി തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടി; 18കാരനെ ബിയര്‍ കുപ്പി പൊട്ടിച്ച്‌ കുത്തിക്കൊന്നു


കുന്നംകുളത്ത് അതിഥി തൊഴിലാളികള്‍ തമ്മിലുള്ള സംഘർഷത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. ഒഡിഷ സ്വദേശി പിന്‍റു (18) ആണ് മരിച്ചത്.രാത്രി പത്തരയോടെയായിരുന്നു സംഭവം. പ്രീതം എന്ന് വിളിക്കുന്ന ധരംബീർ സിംഗ് (24) നെ കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു.മദ്യലഹരിയില്‍ അതിഥി തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബിയർ കുപ്പി പൊട്ടിച്ച്‌ ശരീരമാസകലം കുത്തിയാണ് കൊലപ്പെടുത്തിയത്. ആറംഗ സംഘം ഒരുമിച്ചാണ് താമസിച്ചിരുന്നത്. പ്രീതവും പ്രിന്‍റുവും മദ്യപിച്ചിരുന്നു. തുടർന്ന് ഇരുവരും തമ്മിലുണ്ടായ തർക്കത്തിനൊടുവിലാണ് പ്രീതം പ്രിന്‍റുവിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.ഒപ്പമുണ്ടായിരുന്ന ഒരാള്‍ പ്രിന്‍റുവിനെ ആശുപത്രിയില്‍ എത്തിച്ചു. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. ഉടൻ കുന്നംകുളം പൊലീസ് സ്ഥലത്തെത്തി പ്രീതത്തെ അറസ്റ്റ് ചെയ്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price