കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 175 രൂപ താഴ്ന്ന് 11045 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 150 രൂപ കുറഞ്ഞ് 9080 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7080 രൂപയാണ് നല്‍കേണ്ടത്. 9 കാരറ്റ് സ്വര്‍ണത്തിന്റെ ഗ്രാം വില 4590 രൂപയാണ്. അതേസമയം, കേരളത്തില്‍ വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 155 രൂപയില്‍ തുടരുകയാണ്. ബുധനാഴ്ച രാവിലെയും ഉച്ചയ്ക്കുമായി 1160 രൂപയാണ് സ്വര്‍ണത്തിന് ഉയര്‍ന്നത്. എന്നാല്‍ ഇന്ന് 1400 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 88360 രൂപയാണ്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 86560 രൂപയായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ