ത്രിതല പഞ്ചായത്തുകളുടെ വാർഡ് സംവരണ നറുക്കെടുപ്പ് 13 മുതല്‍ നടക്കാനിരിക്കെ സ്ഥാനാർത്ഥികളുടെ പ്രാഥമിക ചർച്ചകളിലേക്ക് കടന്ന് രാഷ്ട്രീയ പാർട്ടികള്‍.വാർഡ് വിഭജനം പൂർത്തിയായാല്‍ ഉടൻ സ്ഥാനാർത്ഥികളെ രംഗത്തിറക്കാനുള്ള അണിയറ നീക്കങ്ങള്‍ സജീവമാണ്. ഒരോ വാർഡിലും വനിതകള്‍, പട്ടികജാതി സംവരണം, ജനറല്‍ എന്നിങ്ങനെ ജനസമ്മിതിയുള്ള പ്രദേശിക നേതാക്കളെ ഒരോ പാർട്ടികളും നോട്ടമിട്ട് വച്ചിട്ടുണ്ട്. അതോടൊപ്പം പൊതുസമ്മതരില്‍ കണ്ണുവച്ചുള്ള അണിയറ നീക്കങ്ങളും സജീവമാണ്. വോട്ടർ പട്ടിക പുതുക്കലിന് ഒരു അവസരം കൂടി ലഭിക്കുമെങ്കിലും ഇതിനകം തന്നെ പരമാവധി പേരെ ചേർത്ത് കഴിഞ്ഞു.വാർഡ് വിഭജനം വന്നതോടെ വാർഡുകളുടെ അതിർത്തികള്‍ സംബന്ധിച്ച് പ്രവർത്തകരില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. മൂന്നു മുന്നണികളും ബൂത്ത് തലത്തിലുള്ള പ്രവർത്തനം സജീവമാക്കി. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ബ്രാഞ്ച് തലങ്ങളില്‍ പാർട്ടി ക്ലാസുകളും സജീവമാണ്. കോണ്‍ഗ്രസും ബി.ജെ.പിയും മുൻ കാലങ്ങളില്‍നിന്ന് വിത്യസ്തമായി താഴേതട്ടിലുള്ള പ്രവർത്തനം കൂടുതല്‍ സജീവമാക്കിയിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ