കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വര്‍ധനവ്. ഒരു പവന്‍ സ്വര്‍ണത്തിന് 1000 രൂപയാണ് ഒറ്റയടിക്ക് ഉയര്‍ന്നത്.ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 1000 രൂപയും ഗ്രാം സ്വര്‍ണത്തിന് 125 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ പവന്‍ സ്വര്‍ണത്തിന്റെ വില 88560 രൂപയായി. ഗ്രാമിന് 11070 രൂപയും. ഇന്ന് റെക്കോര്‍ഡ് വിലയാണ് രേഖപ്പെടുത്തുന്നത്. ഓരോ ദിവസവും റെക്കോര്‍ഡുകള്‍ തിരുത്തുകയാണ് സ്വര്‍ണം. വിലക്കുറവ് പ്രതീക്ഷിച്ച് താഴ്ന്ന കാരറ്റിലുള്ള ആഭരണം വാങ്ങിയവര്‍ക്കും ഇപ്പോള്‍ തിരിച്ചടിയാണ്.കാരണം എല്ലാതരം സ്വര്‍ണത്തിനും വില കൂടി വരികയാണ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 100 രൂപ വര്‍ധിച്ച് 9100 രൂപയായി. 14 കാരറ്റിന് 7100 രൂപയും 9 കാരറ്റിന് 4600 രൂപയുമായി. വെള്ളിയുടെ വിലയും സര്‍വകാല റെക്കോര്‍ഡ് നിരക്കിലെത്തി. ഇന്ന് 4 രൂപ വര്‍ധിച്ച് ഗ്രാം വില 160 രൂപയായി. സ്വര്‍ണവില കൂടുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ