സംസ്ഥാനത്തെ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 11,815 രൂപയിലാണ് ഇന്നത്തെ വ്യാപാരം. പവന് 400 രൂപയുടെ വര്‍ധനയോടെ 94,520 രൂപയിലെത്തി.സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ചേറ്റവും ഉയര്‍ന്ന നിരക്കാണിത്. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ വര്‍ധിച്ച് 9,720 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,650 രൂപയും 9 കാരറ്റിന് 4,880 രൂപയുമാണ് വില. സംസ്ഥാനത്തെ വെള്ളി വിലയിലും കാര്യമായ മാറ്റമുണ്ട്. ഗ്രാമിന് 6 രൂപ വര്‍ധിച്ച് 196 രൂപയിലാണ് ഇന്നത്തെ വ്യാപാരം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ