തിരുവോണനാളില്‍ കനോലികനാലില്‍ നടത്തുന്ന തൃപ്രയാർ ജലോത്സവം ഉച്ചക്ക് ആരംഭിക്കും. റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും.ഉച്ചയ്ക്ക് രണ്ടിന് സി.സി. മുകുന്ദൻ എംഎല്‍എ ജലഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് എ, ബി എന്നീ രണ്ടു ഗ്രേഡുകളിലായി വള്ളം കളി മത്സരം നടക്കും. ഇരുപതോളം ഇരുട്ടുകുത്തി, ചുരുളൻ വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുക. തൃപ്രയാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ സംഘാടനത്തില്‍ നടക്കുന്ന ജലോത്സവം പൂർണമായും ഇൻഷ്വർ ചെയ്തതായി ഭാരവാഹികള്‍ പറഞ്ഞു. ഓണം വാരാഘോഷത്തിന്റെ ഭാഗമായി ചീഫ് മിനിസ്റ്റേഴ്സ് എവർറോളിംഗ് ട്രോഫിക്കായി നടക്കുന്ന കണ്ടശാംകടവ് ജലോത്സവത്തിന് ചുണ്ടൻ വള്ളമടക്കം 26 വള്ളങ്ങള്‍ മത്സരിക്കും.ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കണ്ടശാംകടവ് ജലോത്സവം നാളെ കാനോലി കനാലിലെ സൗഹൃദതീരത്ത് നടക്കും.കനോലി കനാലില്‍ മൂന്നു ട്രാക്കുകളിലായാണ് മത്സരം. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ. രാജൻ സമ്മാനദാനം നിർവഹിക്കും.ജലോത്സവം ഉച്ചതിരിഞ്ഞ് രണ്ടിന് ഫ്ലാഗ് ഓഫ് ചെയ്യും. ചുണ്ടൻ വള്ളങ്ങളും ഇരുട്ടുകുത്തി എ ഗ്രേഡ്, ബി ഗ്രേഡ് വിഭാഗത്തില്‍പ്പെട്ട വള്ളങ്ങളും ജലഘോഷയാത്രയില്‍ അണിനിരക്കും. നീന്തല്‍ മത്സരവും നടക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ