ക്ഷേത്രത്തില്‍ തൊഴാന്‍ വരുന്നവര്‍ക്കു പ്രദക്ഷിണം വയ്ക്കാന്‍ 1200 ലേറെ വര്‍ഷങ്ങളായി വിരിഞ്ഞു നില്‍ക്കുന്ന ആല്‍മരം മരണത്തിലേക്കു പോകുന്നത് കണ്ടുനില്‍ക്കാന്‍ കഴിയാത്ത പ്രകൃതിസ്‌നേഹികള്‍ രക്ഷിക്കാനായി ഒരുമിച്ചുകൂടി.ആല്‍മരത്തിന് പുനര്‍ജീവന്‍ നല്‍കാന്‍ വൃക്ഷായുര്‍വേദ ചികിത്സയ്ക്ക് ഇന്നലെ ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രാങ്കണം സാക്ഷ്യം വഹിച്ചു.കേരളത്തിലെ 219 വൃക്ഷങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി മരങ്ങളുടെ കാവലാളായി മാറിയ കോട്ടയം വാഴൂര്‍ സ്വദേശിയായ അധ്യാപകന്‍ ബിനുവിന്‍റെ നേതൃത്വത്തിലായിരുന്നു ചികിത്സ. രാവിലെ നടന്ന വൃക്ഷപൂജയ്ക്ക് ശേഷം ചികിത്സകള്‍ തുടങ്ങി. പതിനഞ്ചോളം വരുന്ന ആയുര്‍വേദമരുന്നുകളുടെ സമ്മിശ്രക്കൂട്ടുണ്ടാക്കി അത് മരത്തിന് ചുറ്റും തേച്ച് തുണി ചുറ്റിക്കെട്ടിയായിരുന്നു ചികിത്സ. നൂറുകണക്കിന് നാട്ടുകാരും പ്രകൃതി സ്‌നേഹികളും സന്നിഹിതരായിരുന്നു.പന്ത്രണ്ടോളം ഘട്ടങ്ങളിലായി വിവിധ മരുന്നു കൂട്ടുകള്‍ തയ്യാറാക്കി ചികിത്സ നടത്തി. പല ഘട്ടങ്ങളിലായി 15 ഓളം ഔഷധക്കൂട്ടുകള്‍ മരത്തില്‍ തേച്ചുപിടിപ്പിച്ചു. ജൈവമിശ്രിതം വൃക്ഷച്ചുവട്ടില്‍ തളിച്ചു. ആറ് മാസത്തിനകം ഫലം കാണുമെന്നാണു പ്രതീക്ഷ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ