Pudukad News
Pudukad News

തൃക്കൂരിൽ വയോജന കലാമേള സംഘടിപ്പിച്ചു


തൃക്കൂര്‍
പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്ക് വേണ്ടി സംഘടിപ്പിച്ച വയോജന കലാമേള പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പോള്‍സണ്‍ തെക്കും പീടിക, മിനി ഡെന്നി പനോക്കാരന്‍, പഞ്ചായത്ത് അംഗങ്ങളായ ജിഷ ഡേവിസ്, മോഹനന്‍ തൊഴുക്കാട്ട്, സൈമണ്‍ നമ്പാടന്‍, അനൂ പനംകൂടന്‍, ഹനിത ഷാജു, ഷീബ നികേഷ്, മായാ രാമചന്ദ്രന്‍, ഗിഫ്റ്റി ഡെയ്സണ്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ആന്‍സി, അനില ബാബു എന്നിവര്‍ സംസാരിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price