യുവതിയെ പിന്തുടർന്ന് ശല്യം ചെയ്ത് മാനഹാനി വരുത്തിയ കേസ്സിലെ പ്രതി അറസ്റ്റിൽ. എറണാകുളം സൗത്ത് വാഴക്കുളം സ്വദേശി മാടവന വീട്ടിൽ സിറാജിനെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടുന്നതിനായി കോടതി പിടികിട്ടാപ്പുള്ളി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.സൈബർ പോലീസ് ഇൻസ്പെക്ടർ സുജിത്ത്,സബ്ബ് ഇൻസ്പെക്ടർ അശോകൻ, സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, ഷിബു വാസു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ