കൊട്ടേക്കാട് പ്രവർത്തിക്കുന്ന ചിക്കൻ സ്റ്റാളിൽ നിന്ന് പണവും സ്ഥാപനത്തിന് പുറത്ത് പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാനും മോഷ്ടിച്ച കേസിൽ സ്ഥാപനത്തിലെ ഡ്രൈവറും സഹായിയും അറസ്റ്റിൽ. കൊരട്ടിക്കര പുലിക്കോട്ടിൽ വീട്ടിൽ മനേഷ്, പെരുമ്പിലാവ് സ്വദേശി കഴുങ്കിലവളപ്പിൽ ഹാരിസ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഒന്നിന് രാത്രിയിലാണ് കേസിനസ്പദമായ സംഭവം. സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 1600 രൂപയും 10 ലക്ഷം വില വരുന്ന പിക്കപ്പ് വാനും മോഷണം പോയതായി സ്ഥാപന ഉടമ പരാതി നൽകിയിരുന്നു. വിയ്യൂർ പോലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ