Pudukad News
Pudukad News

കാട്ടാനയുടെ ചവിട്ടേറ്റ് ഫോറസ്റ്റ് വാച്ചര്‍ക്ക് ഗുരുതര പരിക്ക്


ചാലക്കുടി പിള്ളപ്പാറയിൽ ഫോറസ്റ്റ് വാച്ചർക്ക് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റു. പിള്ളപ്പാറ സ്വദേശി സുഭാഷിനാണ്(45) പരിക്കേറ്റത്.ശനിയാഴ്ച രാത്രി 7.45ഓടെ ആയിരുന്നു സംഭവം. റോഡില് ഇറങ്ങിയ ആനയെ ഓടിക്കാനായി ഫോറസ്റ്റർ ദിവാകരനും വാച്ചർ സുഭാഷും റോഡിൽ ഇറങ്ങി ടോർച്ചടിക്കുകയായിരുന്നു. തിരിച്ചു നടക്കുന്നതിനിടെ പിന്നിൽ നിന്ന് ഓടി എത്തിയ ആനയെ കണ്ട് ഇവര് ഭയന്നോടി. ഓടുന്നതിനിടയിൽ സുഭാഷ് കാല് തെറ്റി കാനയിലേക്കും വീണു.ആനയുടെ ചവിട്ടേറ്റു സുഭാഷിന്റെ കാല് ഒടിഞ്ഞിട്ടുണ്ട്. തുമ്പികൊണ്ട് അടിയേറ്റ് സുഭാഷിന്റെ ശരീരത്തിലും പരിക്കേറ്റിട്ടുണ്ട്. സുഭാഷിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലേക്ക് കൊണ്ടുപോയി.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price