തൃപ്രയാർ മേൽപ്പാലത്തിന് സമീപത്ത് വെച്ച് പഴുവിൽ സ്വദേശി അന്തിക്കാടൻ വീട്ടിൽ ഗോപിയെ മദ്യലഹരിയിൽ ഇഷ്ടികകൊണ്ട് മുഖത്തടിച്ചും മറ്റും ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ സ്റ്റേഷൻ റൗഡി അറസ്റ്റിൽ.തൃപ്രയാർ സ്വദേശി ചേർക്കര തണ്ടയാൻ വീട്ടിൽ ബിനു സ്വയൻ (38) നെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.
വലപ്പാട് എസ്.എച്ച്.ഒ അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ