Pudukad News
Pudukad News

ഫ്‌ളാറ്റില്‍ യുവാവും യുവതിയും എംഡിഎംഎയുമായി പിടിയില്‍


തളിക്കുളത്ത് ഫ്‌ളാറ്റില്‍ സൂക്ഷിച്ചിരുന്ന 33.5 ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റില്‍. എടത്തിരുത്തി സ്വദേശി കൊല്ലാറ വീട്ടില്‍ അഖില്‍, പെരിഞ്ഞനം സ്വദേശി വലിയകത്ത് വീട്ടില്‍ ഫസീല എന്നിവരാണ് പിടിയിലായത്.ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് ടീമാണ് പരിശോധന നടത്തിയതെന്ന് പോലിസ് പറഞ്ഞു. അഖിലിനെതിരെ കാട്ടൂര്‍, മതിലകം പോലിസ് സ്റ്റേഷനുകളില്‍ രണ്ടു വധശ്രമക്കേസുകളും മദ്യലഹരിയില്‍ വാഹനം ഓടിച്ച കേസും നിലവിലുണ്ട്. കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി വി കെ രാജു, വാടാനപ്പിള്ളി എസ്‌എച്ച്‌ഒ എന്‍ ബി ഷൈജു, വലപ്പാട് എസ്‌ഐ സി എന്‍ എബിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price