മുക്കുപണ്ടം പണയം വെച്ച് ഒന്നേമുക്കാൽ ലക്ഷത്തിൻ്റെ തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റിൽ.പുത്തൻച്ചിറ പൊരുമ്പുകുന്ന് സ്വദേശി മാക്കാട്ടിൽ വീട്ടിൽ സൈജുവിനെയാണ് ആളൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ആളൂർ താഴേക്കാട് സർവ്വീസ് സഹകരണ ബാങ്കിന്റെ കുണ്ടൂർ ശാഖയിൽ 36 ഗ്രാം തൂക്കമുള്ള മുക്കുപണ്ടം പണയം വെച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. അപ്രൈസർ പരിശോധിച്ചതിലാണ് മുക്കുപണ്ടമാണെന്ന് മനസിലായത്. ബാങ്ക് സെക്രട്ടറിയുടെ പരാതിയിലാണ് പോലീസ് കേസടുത്തത്. സംഭവ ശേഷം ഒളിവിൽ പോയ ഇയാൾ കഴിഞ്ഞ ദിവസം
വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ