Pudukad News
Pudukad News

പാലിയേക്കര ടോള്‍ പിരിവില്‍ തിങ്കളാഴ്ചയോടെ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി; അതുവരെ വിലക്ക് തുടരും


പാലിയേക്കര ടോള്‍ പിരിവ് വിലക്കില്‍ തിങ്കളാഴ്ചയോടെ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ടോള്‍ വിലക്ക് അതുവരെ തുടരും. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചു. ജില്ലാ കളക്ടര്‍ ഇന്നും ഹാജരായി. ഇടക്കാല ഗതാഗത കമ്മറ്റി സമര്‍പ്പിച്ച പുതിയ റിപ്പോര്‍ട്ട് കോടതി പരിശോധിച്ചു. ഹര്‍ജി നല്‍കിയവരെ പൂര്‍ണമായും തൃപ്തിപ്പെടുത്താന്‍ സാധിക്കില്ല എന്ന് ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചു. ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതയില്‍ ജോലികള്‍ അതിവേഗം പുരോഗമിക്കുന്നുണ്ടെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. ഹര്‍ജി നാളത്തേക്ക് മാറ്റി. ഇടക്കാല ഗതാഗത കമ്മറ്റി ഇന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിക്കാന്‍ സമയം വേണമെന്ന് കോടതി വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price