Pudukad News
Pudukad News

യുവാവിനെ ആക്രമിച്ച്‌ ഒളിവില്‍പോയ മൂന്നംഗസംഘം കൊടൈക്കനാലില്‍ അറസ്റ്റില്‍


വാടാനപ്പിള്ളി പാലാഴിയിൽ  യുവാവിനെ ആക്രമിച്ച്‌ ഒളിവില്‍ പോയ വധശ്രമകേസ് പ്രതിയടക്കം മൂന്നുപേരെ കൊടൈക്കനാലില്‍ നിന്ന് അറസ്റ്റ് ചെയ്തു.മണലൂർ പാണ്ടാരൻ വീട്ടില്‍ പവൻദാസ് (24), മണലൂർ പാലാഴി വിളക്കേത്ത് വീട്ടില്‍ വിഷ്ണുദേവ് (27), മണലൂർ പാലാഴി തണ്ടയില്‍ വീട്ടില്‍ രാഹുല്‍ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.മുൻ വൈരാഗ്യത്തിന്‍റെ പേരില്‍ കണ്ടശാംകടവ് മാമ്പുള്ളി സ്വദേശി പാറക്കവീട്ടില്‍ ആഷിക് വർഗീസ് എന്നയാളെയാണ് ഈ മാസം മൂന്നിന് രാത്രി പാലാഴിയിലെ വായാനശാലയ്ക്ക് സമീപം തടഞ്ഞുനിർത്തി ഇവർ ആക്രമിച്ചത്.പരാതി പ്രകാരം അന്തിക്കാട് പൊലീസാണ് കേസെടുത്തത്. പ്രതികള്‍ കൊടൈക്കനാലിലേക്ക് കടന്നതായ വിവരം ലഭിച്ചതോടെ അന്വേഷണസംഘം അവിടേക്ക് പോയാണ് മൂന്നുപേരെയും പിടി കൂടിയത്.അന്തിക്കാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.എസ്. സരിൻ , സബ്ബ് ഇൻസ്പെക്ടർ അഫ്സല്‍, സിവില്‍ പൊലീസ് ഓഫീസർമാരായ പ്രദീഷ്, കിരണ്‍, സി .പി . ഒ സജു എന്നിരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price