പാലിയേക്കര ടോള്‍ നിരക്ക് വര്‍ധനവിന് എന്‍എച്ച്എഐ അനുമതി നല്‍കിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് ആവശ്യപ്പെട്ടു. സാധാരണക്കാരായ ജനങ്ങളുടെ ദുരിതം മനസ്സിലാക്കിയ സുപ്രീംകോടതിയും ഹൈക്കോടതിയും ടോള്‍ പിരിവ് നിര്‍ത്തിവെപ്പിച്ചിരിക്കുകയാണെന്ന് ഹര്‍ജിക്കാരന്‍ കൂടിയായ ഷാജി പറഞ്ഞു. യാത്രക്കാര്‍ ദുരിതത്തിലാകുന്ന സമയത്ത് ടോള്‍ നിരക്ക് വര്‍ധനവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നിലപാട് എടുക്കണമെന്നും പ്രതിഷേധം എന്‍എച്ച്എഐയേയും കേന്ദ്രസര്‍ക്കാരിനെയും രേഖാമൂലം അറിയിക്കണമെന്നും ഷാജി കോടങ്കണ്ടത്ത് ആവശ്യപ്പെട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ