കൊടകരയിൽ കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച ഒന്നേകാൽ കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസ്സിൽ മുഖ്യ പ്രതിയായ സ്റ്റേഷൻ റൗഡി ഉൾപ്പടെ രണ്ടുപേർ അറസ്റ്റിൽ.കൊടകര വല്ലപ്പാടിയിലുള്ള ചെങ്ങിനിയാടൻ വീട്ടിൽ എബിൻ,വല്ലപ്പാടി കേശവനഗർ സ്വദേശി പണക്കാരൻ വീട്ടിൽ ആദിത്യൻ എന്നിവരാണ്
അറസ്റ്റിലായത്.ഈ കേസിലെ പ്രതികളായ കൊടകര തേശ്ശേരി സ്വദേശി കാരയിൽ വീട്ടിൽ യദുപ്രകാശ്, പറപ്പൂക്കര മുത്രത്തിക്കര സ്വദേശി മണപ്പുള്ളി വീട്ടിൽ വിജയ് എന്നിവരെ കൊടകര പോലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു.പ്രതികളെ റിമാൻ്റ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ