അച്ചടക്കനടപടി നേരിട്ട ഡിവൈഎഫ്‌ഐ നേതാവ് എൻ.വി. വൈശാഖനെ മടക്കിക്കൊണ്ടു വരാൻ തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത തൃശ്ശൂർ ജില്ലാ സെക്രട്ടേറിയറ്റില്‍ ആണ് നിർദേശം.ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയെ തുടർന്ന് സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്തിയ വൈശാഖനെയാണ് മടക്കിക്കൊണ്ടു വരുന്നത്. നിർദേശം സിപിഎം സംസ്ഥാന കമ്മിറ്റിയെ അറിയിക്കും.സംസ്ഥാന കമ്മിറ്റി നിർദ്ദേശം അംഗീകരിച്ചാല്‍ വൈശാഖനെ ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. ഒരു വർഷം മുൻപാണ് ജില്ലാ കമ്മിറ്റി അംഗമായിരുന്ന വൈശാഖിനെതിരെ പാർട്ടി വനിതാ നേതാവിന്റെ പരാതിയില്‍ നടപടിയെടുത്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ