കല്ലൂർ പച്ചളിപ്പുറം റോഡിൽ നിന്ന് കളഞ്ഞു കിട്ടിയ പണം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് വിദ്യാർഥികൾ. തൃക്കൂർ സർവോദയ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി പുത്തൻപുരയിൽ വീട്ടിൽ ദിലീപ്, വരന്തരപ്പിള്ളി പള്ളിക്കുന്ന് സിജെഎം അസംപ്ഷൻ സ്കൂളിലെ വിദ്യാർഥി പാറക്കാട് കൊറിയംപുറത്ത് വീട്ടിൽ നിരഞ്ജൻ എന്നിവർക്കാണ് പണം കളഞ്ഞു കിട്ടിയത്. തുടർന്ന് തൃക്കൂർ പഞ്ചായത്തംഗം സൈമൺ നമ്പാടന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പുതുക്കാട് പോലീസ് സ്റ്റേഷനിൽ എത്തി എസ്ഐ എൻ. പ്രദീപിന് പണം കൈമാറി. മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച കുട്ടികളെ പോലീസ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗവും അനുമോദിച്ചു. പണം നഷ്ടപ്പെട്ടവർ തെളിവുസഹിതം പുതുക്കാട് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നും പോലീസ് അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ