ബസിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. വധശ്രമക്കേസിലെ പ്രതിയായ ബസ് ഡ്രൈവർ എസ്.എൻപുരം ആല സ്വദേശി തോട്ടാശ്ശേരി വീട്ടിൽ സുജിത്തിനെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
ബസ് ഡ്രൈവർക്കെതിരെ കുറ്റകരമായ നരഹത്യക്കുള്ള വകുപ്പ് ചേർത്ത് കേസെടുത്തു.കഴിഞ്ഞ ദിവസം ഇയാൾ ഓടിച്ചിരുന്ന ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരനായ കടപ്പുറം തൊട്ടാപ്പ് സ്വദേശി അറക്കൽ വീട്ടിൽ മുഹമ്മദ് അനസ് (25) ആണ് മരിച്ചത്.സുജിത്ത് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ 2006 ൽ ഒരാൾ മരിച്ച വാഹനാപകടക്കേസിലും, 2008 ൽ ഒരു വധശ്രമക്കേസിലും പ്രതിയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ