Pudukad News
Pudukad News

കാര്‍ യാത്രികനെ ആക്രമിച്ച കേസില്‍ ഒരു പ്രതികൂടി അറസ്റ്റില്‍


കാര്‍ തട്ടിയതിനെതുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ കാര്‍ യാത്രക്കാരനെ ആക്രമിച്ച കേസില്‍ ഒരു പ്രതികൂടി അറസ്റ്റില്‍.വെള്ളാങ്കല്ലൂര്‍ സ്വദേശി വഞ്ചിപ്പുര വീട്ടില്‍ ആന്‍സനെ‍(32)യാണ് അറസ്റ്റ് ചെയ്തത്.കോണത്തുകുന്നില്‍ പുത്തന്‍ചിറ സ്വദേശി കൊട്ടിക്കല്‍ വീട്ടില്‍ മുഹമ്മദ് സിദ്ദിഖിന്‍റെ ബന്ധുവിന്‍റെ കാറില്‍ ആളൂര്‍ മുരിയാട് ഉള്ളാട്ടിക്കുളംവീട്ടില്‍ മില്‍ജോ(29)യുടെ കാര്‍ തട്ടിയതു ചോദ്യംചെയ്തതിലുള്ള വൈരാഗ്യത്താല്‍ സിദ്ധിഖിനെയും കൂട്ടുകാരെയും ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തിരുന്നു.ഈ കേസിലെ ഒന്നാംപ്രതിയായ മില്‍ജോ, മറ്റ് പ്രതികളായ കൊറ്റനെല്ലൂര്‍ കുതിരത്തടം സ്വദേശി വേലംപറമ്ബില്‍ അബ്ദുള്‍ ഷാഹിദ്, കൊറ്റനെല്ലൂര്‍പട്ടേപ്പാടം സ്വദേശി തൈപ്പറമ്ബില്‍ നിഖില്‍ എന്നിവരെ മുമ്ബ് അറസ്റ്റ് ചെയ്തിരുന്നു. ആന്‍സന്‍ കാട്ടൂര്‍, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ പരിധികളിലായി നാല് ക്രിമിനല്‍കേസിലെ പ്രതിയാണ്. ഇരിങ്ങാലക്കുട സിഐ കെ.ജെ ജിനേഷ്, എസ്‌ഐ പി.ആര്‍. ദിനേഷ്കുമാര്‍, ജിഎസ്‌ഐടിപി പ്രീജു, പി.ജി. ഗോപകുമാര്‍, എം.ആര്‍ രഞ്ജിത്ത്, എം.എം. ഷാബു എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price