നടത്തറ മുളയത്ത് കുളത്തിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. പീടികപറമ്പ് സ്വദേശി വയസ്സുള്ള യദുകൃഷ്ണൻ (23) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു അപകടം. കുളത്തിൽ മുങ്ങിത്താഴുന്നതുകണ്ട നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് സ്കൂബ സംഘം എത്തി ഒരു മണിക്കൂറോളം നീണ്ട തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. 15 അടി താഴ്ചയിൽ നിന്നാണ് മൃതദേഹം മുങ്ങിയെടുത്തത്. മൃതദേഹം തൃശൂർ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ