കുന്നംകുളം കസ്റ്റഡി മർദ്ദനത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ണുത്തി പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ നിലവിൽ മണ്ണുത്തി സ്റ്റേഷനിലാണ് നിലവിൽ ജോലി ചെയ്യുന്നത്. മാർച്ച് പോലീസ് സ്റ്റേഷന് സമീപം സർവീസ് റോഡിൽ വച്ച് ബാരിക്കേഡ് വച്ച് തടഞ്ഞു. ഉദ്ഘാടന ചടങ്ങിനു ശേഷം പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടർന്ന് മണ്ണുത്തി മാർക്കറ്റ് റോഡും ഉപരോധിച്ച ശേഷമാണ് പ്രവർത്തകർ പിരിഞ്ഞു പോയത്.യൂത്ത് കോൺഗ്രസ് ഒല്ലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു മാർച്ച്. കസ്റ്റഡി മർദ്ദനത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നും പിരിച്ചുവിടണം എന്ന് ആവശ്യപ്പെട്ട് ആയിരുന്നു മാർച്ച്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ