പെരിങ്ങോട്ടുകരയിൽ ഷഷ്ടി കാണുന്നതിനായി വീട്ടുകാരോടൊപ്പം എത്തിയ 15കാരിയോട് മോശമായി പെരുമാറിയ കേസിൽ യുവാവ് അറസ്റ്റിൽ. പെരിങ്ങോട്ടുകര കിഴക്കുമുറി സ്വദേശി വാഴപ്പുരക്കൽ വീട്ടിൽ അനുകുട്ടനെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. അന്തിക്കാട് എസ്എച്ച്ഒ എ.എസ്.സരിൻ, എസ്ഐമാരായ എം. അഫ്സൽ, സജീവ്, രാജി, സീനിയർ സിപിഒ അജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ