മേലൂർ കുന്നപ്പിള്ളിയിൽ വീടിനകത്ത് അതിക്രമിച്ചു കയറി വീട്ടുടമയെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ അയൽവാസികളായ രണ്ടുപേർ അറസ്റ്റിൽ. വട്ടശ്ശേരി സുദർശനനെയാണ് പ്രതികൾ ആക്രമിച്ചത്. നന്തിപുലത്ത് വീട്ടിൽ വിമൽ, കൈതടം വീട്ടിൽ പ്രവീൺ എന്നിവരെയാണ് കൊരട്ടി എസ്എച്ച്ഒ അമൃതരംഗൻ അറസ്റ്റ് ചെയ്തത്. മുൻ വൈരാഗ്യത്തിലാണ് വിമൽ പ്രവീണയുമായി എത്തി ആക്രമിച്ചതെന്ന് പോലീസ് പറയുന്നു. എസ്ഐമാരായ ഷീബ, അഭിലാഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ