മുരിങ്ങൂർ നരസിംഹ മൂർത്തി ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ വിഗ്രഹത്തിൽ ചാർത്തുന്നതിനായി സൂക്ഷിച്ചിരുന്ന 2 പവൻ 7 ഗ്രാം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ച് പണയം വച്ച കേസിൽ ക്ഷേത്രം ശാന്തിക്കാരൻ അറസ്റ്റിൽ. കണ്ണൂർ അഴീക്കോട് സ്വദേശി തേനായി വീട്ടിൽ അശ്വന്ത് (34) നെയാണ് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രം പ്രസിഡണ്ട് മുരിങ്ങൂർ സ്വദേശി ഉപ്പത്ത് വീട്ടിൽ രാജീവിൻ്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ