രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ ബിജെപി നേതാവ് പ്രിൻ്റു മഹാദേവനെതിരെ പോലീസ് കേസെടുത്തു. 3 വകുപ്പുകൾ ഉൾപ്പെടുത്തി പേരാമംഗലം പോലീസാണ് കേസെടുത്തത്. സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കൽ, കലാപാഹ്വാനം, കൊലവിളി പ്രസംഗം എന്നിവയാണ് കേസ്. ചാനൽ ചർച്ചയിൽ വധഭീഷണി മുഴക്കിയ പ്രിൻ്റു മഹാദേവന്റെ പേരാമംഗലത്തെ വീട്ടിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി.പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ