Pudukad News
Pudukad News

ഓണ്‍ലൈനില്‍ പാർട്ട്ടൈം ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ


ഓണ്‍ലൈനില്‍ പാർട്ട്ടൈം ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട ഊളക്കാട് ആസാദ് റോഡ് സ്വദേശി പയ്യപ്പിള്ളി വീട്ടില്‍ സലീഷി(37)നെയാണ് അറസ്റ്റ് ചെയ്തത്.ശ്രീനാരായണപുരം പടിഞ്ഞാറേ വെമ്ബല്ലൂർ സ്വദേശി ചന്ദന വീട്ടില്‍ ഡാച്ചുവിന്‍റെ പരാതിയിലാണ് അറസ്റ്റ്. ഷിപ്പ് ഹീറോ എന്ന കമ്ബനിയില്‍ പാർട്‌ടൈം ജോലി നല്‍കാമെന്നു പറഞ്ഞ് 8,67,740 രൂപ കമ്പനിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ച്‌ വാങ്ങിയായിരുന്നു തട്ടിപ്പ്.പരാതിക്കാരനില്‍നിന്ന് തട്ടിയെടുത്ത പണത്തില്‍നിന്ന് 60,000 രൂപ സ്വന്തം അക്കൗണ്ടുകളിലേക്ക് അയച്ച്‌ വാങ്ങി തട്ടിപ്പുസംഘത്തില്‍ ഉള്‍പ്പെട്ടതിനാണ് സലീഷിനെ അറസ്റ്റുചെയ്തത്. നടപടിക്രമങ്ങള്‍ക്കുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.സലീഷ് കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയില്‍ 2021 ല്‍ കാക്കതുരുത്തിയില്‍ വച്ച്‌ കാറളം കിഴുത്താണി സ്വദേശി കൂത്തുപാലക്കല്‍ വീട്ടില്‍ ശരത്ത് എന്നയാളെ കൊലപ്പെടുത്തിയ കേസിലും കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ടു വധശ്രമക്കേസിലും പ്രതിയാണ്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price