സ്ത്രീകളിലെ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്താനുള്ള ക്യാമ്പയിൻ 'സ്വസ്ഥ് നാരി സ്വസ്ഥ് പരിവാർ ' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഒല്ലൂർ കുടുംബാരോഗ്യത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്. പ്രിൻസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡിഎംഒ എൻ.എ. ഷീജ, ജില്ലാ ആർസിഎച്ച് ഓഫീസർ ഇൻ ചാർജ് ഡോ. നിർമ്മൽ, എൻഎച്ച്എസ്ആർസി ലീഡ് കൺസൾട്ടന്റ് ഡോ. കെ.എസ്. പ്രശാന്ത്, ജില്ലാ ടിബി ഓഫീസർ ഡോ. അജയ് രാജൻ, ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ഐശ്വര്യ എന്നിവർ സംസാരിച്ചു. ജില്ലയിലെ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും ആയുള്ള ക്ലിനിക്കുകൾ, സ്ക്രീനിങ് ക്യാമ്പുകൾ, വിദഗ്ധ സ്പെഷലിസ്റ്റ് സേവനങ്ങൾ എന്നിവ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2026 മാർച്ച് 8 വരെ എല്ലാ ചൊവ്വ, വ്യാഴം,ശനി ദിവസങ്ങളിൽ അയൽക്കൂട്ട സ്ക്രീനിങ് ക്യാമ്പുകൾ നടത്തും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ