Pudukad News
Pudukad News

യുവാവിനെ ഹെല്‍മറ്റുകൊണ്ട് ആക്രമിച്ച പ്രതി അറസ്റ്റില്‍


യുവാവിനെ ഹെല്‍മറ്റുകൊണ്ട് ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കാര സ്വദേശി പാറശേരി വീട്ടില്‍ രമേഷി(24) നെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് കാര ബീച്ച്‌ റോഡില്‍ പെരിങ്ങാട്ടുവീട്ടില്‍ ദേവരാജിനു(21)നേരേയാണ് ആക്രമണം. പ്രതിയുടെ വാഹനത്തിനെതിരേ വാഹനം ഓടിച്ചുവന്നെന്ന കാരണത്താലാണ് ദേവരാജിനെ കൈകൊണ്ടും ഹെല്‍മെറ്റ് കൊണ്ടും ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചത്.രമേഷ് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയില്‍ അഞ്ച് ക്രിമിനല്‍ക്കേസിലെ പ്രതിയാണ്. കൊടുങ്ങല്ലൂർ സിഐ ബി.കെ. അരുണ്‍, എസ്‌ഐ മാരായ കെ. സാലിം, കെ.ജി. സജില്‍, സിപിഒ പി. ഗില്‍ബർട്ട് ജേക്കബ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price