കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച സ്റ്റേഷൻ റൗഡിയെ അറസ്റ്റ് ചെയ്തു. താന്ന്യം സ്വദേശി ചാഴുപ്പുരക്കൽ വീട്ടിൽ കാർത്തിക്കിനെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകിട്ട് താന്ന്യത്ത് വെച്ചാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വധശ്രമം, പോക്സോ, അടിപിടി തുടങ്ങിയ കേസുകളിൽ പ്രതിയാണ് കാർത്തിക്ക്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ